ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയില്‍ ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. ചില്ലറ വില്‍പ്പനശാലയില്‍ നിന്നിരുന്ന രണ്ടുപേരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
അമേരിക്കയിലെ പ്രമുഖ നഗരമായ ടെംപെയിലെ കടയില്‍ വ്യാഴാഴ്ചയാണ് സംഭവം. കടയില്‍ രണ്ടുപേര്‍ സംസാരിച്ചു നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇരച്ചുകയറി രണ്ടുപേരെ ഇടിച്ചുതെറിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അല്‍പ്പദൂരം മുന്നോട്ടുപോയ ശേഷം നിന്ന കാര്‍ പിന്നോട്ട് എടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇടിയുടെ ആഘാതത്തില്‍ രണ്ടുപേര്‍ 25 അടി ദൂരത്തിലേയ്ക്കാണ് തെറിച്ചുവീണത്. നിസാര പരിക്കുകളോടെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് അമര്‍ത്തുന്നതിന് പകരം ആക്‌സിലേറ്ററില്‍ കാല്‍ വച്ചതാണ് അപകടകാരണം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക