ആ മിസൈലുകള്‍ റഷ്യയുടേതല്ല; യുക്രൈന്‍ തൊടുത്തുവിട്ടതെന്ന് അമേരിക്ക

ചൊവ്വാഴ്ചയാണ് യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ പതിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടത്
മിസൈല്‍ ആക്രമണം നടന്ന സ്ഥലത്ത് പരിശോധ നടത്തുന്ന പോളണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍/എഎഫ്പി
മിസൈല്‍ ആക്രമണം നടന്ന സ്ഥലത്ത് പരിശോധ നടത്തുന്ന പോളണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍/എഎഫ്പി

വാഷിങ്ടണ്‍: പോളണ്ടില്‍ പതിച്ച മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതാകാന്‍ സാധ്യതയില്ലെന്ന് അമേരിക്ക. റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുത്തുവിട്ടത് യുക്രൈനില്‍ നിന്നാണെന്നാണ് അമേരിക്കയുടെ പ്രാഥമിക വിലയിരുത്തല്‍. മിസൈലുകള്‍ റഷ്യയുടെ ഭാഗത്തുനിന്ന് വന്നതായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. 

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുക്രൈനില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പോളണ്ട് അതിര്‍ത്തിയില്‍ പതിച്ചത് എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ റഷ്യയില്‍ നിന്ന് തൊടുത്തതാകാന്‍ സാധ്യതയില്ലെന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. വിഷയത്തില്‍ വ്യക്തത വരാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

9മാസമായി തുടരുന്ന യുദ്ധത്തില്‍ യുക്രൈന്‍ സേനയും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. ഇതാണ് പോളണ്ടില്‍ പതിച്ച മിസൈല്‍ റഷ്യയുടേതാണെന്ന വിലയിരുത്തലിലേക്ക് എത്തിച്ചത്. അമേരിക്കന്‍ നിഗമനം ശരിവച്ച് ബെല്‍ജിയവും രംഗത്തെത്തി. റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതിനിടെ യുക്രൈന്‍ മിസൈല്‍ പോളണ്ട് അതിര്‍ത്തി ഗ്രാമത്തില്‍ പതിക്കുകയായിരുന്നു എന്ന് ബെല്‍ജിയം പ്രതിരോധ മന്ത്രി ലുഡിവിന്‍ ഡെഡോണ്ടര്‍ പ്രതികരിച്ചു. 

പോളണ്ടില്‍ നടന്ന സ്‌ഫോടനത്തിന് കാരണം യുക്രൈന്‍ മിസൈല്‍ ആണെന്ന് റഷ്യയും പറഞ്ഞിരുന്നു. തങ്ങള്‍ ആക്രമണം നടത്തുന്നത് പോളണ്ട് അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ അകലെയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.  ചൊവ്വാഴ്ചയാണ് യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ മിസൈല്‍ പതിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആക്രമണത്തിന് പുറകില്‍ റഷ്യയാണെന്ന് ആരോപിച്ചി നാറ്റോയും പോളണ്ടും രംഗത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാറ്റോ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ വ്യോമ പ്രതിരോധം ശക്തമാക്കാന്‍ നാറ്റോ തീരുമാനം എടുത്തേക്കും. 

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള ലൂബെല്‍സ്‌കി പ്രവിശ്യയിലെ പ്രവോഡോ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്.ആക്രമണത്തിന് പിന്നാലെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേസ് ഡൂഡയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടെലഫോണില്‍ സംസാരിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക അനുശോചിച്ചു. പോളണ്ടിന് എല്ലവിധ സഹായങ്ങളും ബൈഡന്‍ വാഗ്ദാനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അനുശോചനം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com