ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 21 മരണം; മരിച്ചവരില്‍ 10 കുട്ടികളും

അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം സൂചിപ്പിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസയിലെ എട്ടോളം അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ദേശീയ ദുരന്തമാണെന്ന് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com