'ജീസസ് പറഞ്ഞു'; 37,000 അടി മുകളില്‍ വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് സ്ത്രീ, ഒഴിവായത് വന്‍ അപകടം

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ സൈഡ് ഡോര്‍ തുറക്കാന്‍ നോക്കി യാത്രക്കാരി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റന്നുകൊണ്ടിരുന്ന വിമാനത്തിന്റെ സൈഡ് ഡോര്‍ തുറക്കാന്‍ നോക്കി യാത്രക്കാരി. 37,000 അടി മുകളില്‍ വെച്ചാണ് യാത്രക്കാരി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് ടെക്‌സാസിലേക്ക് പറന്ന സൗത്ത് വെസ്റ്റ് ഫ്‌ലൈറ്റ് 192ലാണ് സംഭവം നടന്നത്. ഇവരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. 

34കാരിയായ എലോം അജ്‌ബേഗ്നിയോ എന്ന സ്ത്രീയാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. 'ജീസസ് പറഞ്ഞിട്ടാണ് വാതില്‍ തുറക്കുന്നത്' എന്ന് പറഞ്ഞായിരുന്നു സ്ത്രീ അപകടകരമായ നീക്കത്തിന് തുനിഞ്ഞത്. 

എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തേക്ക് പോകാന്‍ ശ്രമിച്ചത് വിമാനത്തിലെ ജീവനക്കാര്‍ തടഞ്ഞതോടെയാണ് ഇവര്‍ സൈഡ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. വാതിലിന് അരികിലേക്ക് നീങ്ങിയപ്പോള്‍ ഒരു യാത്രക്കാരന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ അദ്ദേഹത്തിന്റെ തുടയില്‍ കടിച്ചു. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാരെത്തി ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. 

വിമാനത്തില്‍ തലയിടിച്ച് ഇവര്‍ ബഹളം വച്ചു. യാത്രക്കാരി പ്രശ്‌നമുണ്ടാക്കുന്നത് തുടര്‍ന്നപ്പോള്‍ പൈലറ്റ്,  ലിറ്റില്‍ റോക്ക് ഹിലാരി ക്ലന്റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. 

തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു. സ്ത്രീയുടെ കടിയേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. മെരിലാന്‍ഡിലുള്ള തന്റെ സുഹൃത്തിനെ കാണാനായി ഭര്‍ത്താവിനോട് പറയാതെ വീടുവിട്ടിറങ്ങിയതാണ് എന്ന് പിന്നീട് ഇവര്‍ പൊലീസിനോട് പറഞ്ഞു. 

സാധാരണയായി താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷം വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ഉത്കണ്ഠയുണ്ടായിരുന്നു എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com