ഓമനിച്ചു വളര്‍ത്തിയ കരിമ്പുലിയെയും ജാഗ്വാറിനെ രക്ഷിക്കണം; അപേക്ഷിച്ച് യുക്രൈനില്‍നിന്നു മടങ്ങിയ ഡോക്ടര്‍- വീഡിയോ

റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും താന്‍ വളര്‍ത്തിയിരുന്ന ജാഗ്വാറിനെയും കരിമ്പുലിയെയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഡോക്ടര്‍
ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടര്‍ കുമാര്‍, Image credit : JAGUAR KUMAR TELUGU/Youtube/ ഫയല്‍
ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടര്‍ കുമാര്‍, Image credit : JAGUAR KUMAR TELUGU/Youtube/ ഫയല്‍

ലണ്ടന്‍: റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും താന്‍ വളര്‍ത്തിയിരുന്ന ജാഗ്വാറിനെയും കരിമ്പുലിയെയും രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ എല്ലുരോഗവിദഗ്്ധന്‍ ഗിഡികുമാര്‍ പാട്ടീല്‍ ആണ് തന്റെ വളര്‍ത്തുമൃഗങ്ങളുടെ അവസ്ഥ ഇപ്പോള്‍ എന്തായിരിക്കുമെന്ന് ഓര്‍ത്ത് പരിതപിക്കുന്നത്. റഷ്യയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് വളര്‍ത്തുമൃഗങ്ങളെ യുക്രൈനില്‍ തന്നെ ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെടാന്‍ ഗിഡികുമാര്‍ പാട്ടീല്‍ നിര്‍ബന്ധിതനാവുകയായിരുന്നു. നിലവില്‍ പോളണ്ടിലാണ് ഡോക്ടര്‍.

പുള്ളിപ്പുലിയും ജാഗ്വാറും ചേര്‍ന്നുള്ള സങ്കരയിനമായ യാഷയെയും കരിമ്പുലി സബ്രീനയെയുമാണ് ഗിഡികുമാര്‍ പാട്ടീല്‍ യുക്രൈനില്‍ പരിപാലിച്ചിരുന്നത്. റഷ്യ സൈനിക നടപടി കടുപ്പിച്ചതോടെയാണ് ഗിഡികുമാര്‍ പാട്ടീലിന് വളര്‍ത്തുമൃഗങ്ങളെ യുക്രൈനില്‍ തന്നെ ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നത്.  അവിടെയുള്ള ഒരു കര്‍ഷകനെ വളര്‍ത്തുമൃഗങ്ങളെ ഏല്‍പ്പിച്ചാണ് യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് 42കാരനായ ഡോക്ടര്‍ നാടുവിട്ടത്. മറ്റൊരു വരുമാന മാര്‍ഗം തേടിയാണ് നാടുവിട്ടതെന്ന് ഡോക്ടര്‍ പറയുന്നു.

വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് കീവിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ വളര്‍ത്തുമൃഗങ്ങള്‍ എവിടെയാണ് എന്ന് അറിയുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് ഗിഡികുമാര്‍ പാട്ടീല്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നത്.

വളര്‍ത്തുമൃഗങ്ങളുടെ അസാന്നിധ്യം മനസിലെ വേദനിപ്പിക്കുന്നതായും അവയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതായും ഡോക്ടര്‍ പറയുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുക്രൈന്‍ പൗരന്‍ കൂടിയ ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ ബോംബ് ആക്രമണം നടന്നതോടെയാണ് നാട് വിടാന്‍ നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 62,000 സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com