കടല്‍പ്പാലം തകര്‍ത്തതില്‍ കലിയിളകി റഷ്യ; കീവിലേക്ക് തുടരെ മിസൈലുകള്‍, സ്‌ഫോടനം

റഷ്യയും ക്രിമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്
ചിത്രം: എപി 
ചിത്രം: എപി 


യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയും ക്രിമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. 

കീവില്‍ മിസൈല്‍ ആക്രമണം തുടരുകയാണ്.റഷ്യന്‍ അധിനിവേശ സപ്പോര്‍ഷ്യയില്‍ നിന്നാണ് ആറ് മിസൈലുകള്‍ തൊടുത്തത്. 
 ചരിത്ര പ്രാധാന്യമുള്ള പഴയ കീവ് നഗരം സ്ഥിതി ചെയ്യുന്ന ഷെവെചെങ്കൊ ജില്ലയിലാണ് ആക്രണം നടന്നതെന്ന് കീവ് മേയര്‍ വ്യക്തമാക്കി. ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. 

കടല്‍പ്പാലം തകര്‍ത്തത് യുക്രൈന്‍ ആസൂത്രിതമായി നടപ്പിലാക്കിയ ഭീകര പ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com