86 വര്‍ഷത്തിനിടെ ആദ്യസംഭവം!; വീട്ടില്‍ വളര്‍ത്തിയ കങ്കാരു 77കാരനെ കൊന്നു

അക്രമസ്വഭാവം കാണിച്ചതിനാല്‍ കങ്കാരുവിനെ വെടിവച്ച് കൊന്നതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിഡ്‌നി: വീട്ടില്‍ വളര്‍ത്തിയിരുന്ന കങ്കാരു 77കാരനെ കൊന്നു. ഓസ്‌ട്രേലിയയില്‍ 86 വര്‍ഷത്തിന് ശേഷം ആദ്യത്തെ ആക്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത വളരെ കുറഞ്ഞ റെഡ്മണ്ടിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ 77കാരനെ കണ്ടെത്തിയത്. ഇയാളെ കങ്കാരു
ആക്രമിച്ചതാണെന്നാണ് നിഗമനം. ആംബുലന്‍സ് ജീവനക്കാര്‍ എത്തുമ്പോള്‍ ഈ പ്രദേശത്ത് കങ്കാരുവിനെ കണ്ടിരുന്നതായി പൊലീസ് പറയുന്നു.

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അക്രമസ്വഭാവം കാണിച്ചതിനാല്‍ കങ്കാരുവിനെ വെടിവച്ച് കൊന്നതായി പൊലീസ് പറഞ്ഞു.

ആക്രമിച്ചത് ഏത് ഗണത്തില്‍പ്പെട്ട കങ്കാരുവാണെന്ന് തിരിച്ചറഞ്ഞിട്ടില്ല. ചാരനിറമുള്ള പടിഞ്ഞാറന്‍ ആണ്‍ കങ്കാരുവിന് ഏകദേശം ഏഴടിനീളവും 70 കിലോ ഭാരവും ഉണ്ടാകും. 1936ലാണ് അവസാനമായി മാരകമായ കങ്കാരു
ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com