'ഇവയാണ് എന്റെ ഹീറോ, അവളാണ് എന്നെ രക്ഷിച്ചത്'; മൗണ്ടന്‍ ലയണിന്റെ ആക്രമണത്തില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു, കഥ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2022 12:24 PM  |  

Last Updated: 18th May 2022 12:24 PM  |   A+A-   |  

MOUNTAIN LION

മൗണ്ടന്‍ ലയണ്‍, ഫയല്‍ ചിത്രം

 

കാലിഫോര്‍ണിയ: അമേരിക്കയില്‍ മൗണ്ടന്‍ ലയണിന്റെ ആക്രമണത്തില്‍ നിന്ന് യുവതിയെ വളര്‍ത്തുനായ രക്ഷിച്ചു. മൗണ്ടന്‍ ലയണുമായുള്ള ഏറ്റുമുട്ടലില്‍ വളര്‍ത്തുനായയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വടക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. ഇറിന്‍ വില്‍സണ്‍ ആണ് മൗണ്ടന്‍ ലയണിന്റെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ടര വയസ്സുള്ള ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് ഉടമയെ രക്ഷിച്ചത്. ഇവ എന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്. ട്രിനിറ്റി നദിക്ക് അരികിലൂടെ നടക്കാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായതെന്ന്് എറിന്‍ വില്‍സണ്‍ പറയുന്നു.

'വളര്‍ത്തുനായ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമായിരുന്നില്ല. വളര്‍ത്തുനായയാണ് എന്റെ ഹീറോ'- എറിന്‍ വില്‍സണിന്റെ വാക്കുകള്‍ ഇങ്ങനെ. ഇവയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് മൗണ്ടന്‍ ലയണ്‍ ആക്രമിച്ചത്. മൗണ്ടന്‍ ലയണ്‍ തന്റെ നേര്‍ക്ക് ചാടിവീഴുകയായിരുന്നുവെന്ന് വില്‍സണ്‍ പറയുന്നു. വില്‍സണിന്റെ കരച്ചില്‍ കേട്ടാണ് ഇവ രക്ഷയ്‌ക്കെത്തിയത്.

തുടര്‍ന്ന് മൗണ്ടന്‍ ലയണും നായയുമായിട്ടായിരുന്നു പോരാട്ടം. പൊരിഞ്ഞ പോരാട്ടത്തില്‍ ഇവയ്ക്ക് തലയിലും മറ്റുമായി ഗുരുതരമായി പരിക്കേറ്റതായി വില്‍സണ്‍ പറയുന്നു. ഇവയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വില്‍സണും നേരിയ പരിക്ക് പറ്റി.

എന്നാല്‍ നായയെ വിടാന്‍ മൗണ്ടന്‍ ലയണ്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അതുവഴി കടന്നുപോയ യാത്രക്കാരിയുടെ സഹായത്തോടെ മൗണ്ടന്‍ ലയണിനെ തുരത്തിയോടിക്കുകയായിരുന്നു. പിവിസി പൈപ്പ്, പേപ്പര്‍ സ്േ്രപ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. അതിനിടെ നായയെ മൗണ്ടന്‍ ലയണ്‍ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. 

തുടര്‍ച്ചയായ ആക്രമണത്തിന് ഒടുവിലാണ് നായയെ വിടാന്‍ മൗണ്ടന്‍ ലയണ്‍ തയ്യാറായതെന്നും വില്‍സണ്‍ പറയുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇവയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ നായ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് വില്‍സണ്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയ കൂറ്റന്‍ തിമിംഗലം വീണത് ബോട്ടിലേക്ക്;  നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ