ദയനീയം പാകിസ്ഥാന്‍; ഭക്ഷണത്തിന് വേണ്ടിയുള്ള തിക്കിലും തിരക്കിലും കൊല്ലപ്പെട്ടത് 16പേര്‍, പട്ടിണി രൂക്ഷം

ഭക്ഷണത്തിനുവേണ്ടിയുള്ള തിക്കിലും തിരക്കിലും പെട്ട് ഇതിനോടകം പതിനാറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

പാകിസ്ഥാനില്‍ പട്ടിണി രൂക്ഷം. ഭക്ഷണത്തിനുവേണ്ടിയുള്ള തിക്കിലും തിരക്കിലും പെട്ട് ഇതിനോടകം പതിനാറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായ തിരക്കിലാണ് പതിനാറുപേര്‍ കൊല്ലപ്പെട്ടതെന്ന് പാക് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി ഭക്ഷണ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35.37 ശതമാനമാണ് പാകിസ്ഥാനില്‍ വിലക്കയറ്റം വര്‍ധിച്ചിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആയിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. 

1970ല്‍ പണപ്പെരുപ്പ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ഇത്രയും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ വക്താവ് വ്യക്തമാക്കി. 

ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവന്ന ട്രക്കിന് മുകളില്‍ ആളുകള്‍ കൂട്ടമായി കയറുന്നതും സാധനങ്ങള്‍ എടുക്കാന്‍ തിക്കിത്തിരക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com