ഫൈറ്റര്‍ ജെറ്റുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, യുദ്ധക്കപ്പലുകള്‍; തായ്‌വാനെ വളഞ്ഞ് ചൈന

തായ്‌വാനെ വളഞ്ഞ് ചൈനയുടെ യുദ്ധക്കപ്പലുകളും ഫൈറ്റര്‍ ജെറ്റുകളും
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

തായ്‌വാനെ വളഞ്ഞ് ചൈനയുടെ യുദ്ധക്കപ്പലുകളും ഫൈറ്റര്‍ ജെറ്റുകളും. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ യുഎസ് പ്രതിനിധി സഭ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തായ്‌വാന്‍ കടലിടുക്കില്‍ ചൈന വന്‍തോതിലുള്ള സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. 

ഇന്നുമുതല്‍ ആരംഭിക്കുന്ന മൂന്നു ദിവസത്തെ സൈനികാഭ്യാസമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധക്കപ്പലുകള്‍, ലോങ് റേഞ്ച് റോക്കറ്റ് ആള്‍ട്ടെറി, നേവല്‍ ഡിസ്‌ട്രോയേര്‍സ്, മിസൈല്‍ ബോട്ടുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവയുമാണ് ചൈനീസ് സേനയുടെ അഭ്യാസം. 

ചൈനീസ് ആക്രമണം ഉണ്ടാവുകയാണെങ്കില്‍, പ്രതിരോധിക്കാനായി തായ്‌വാനും സജ്ജമായിട്ടുണ്ട്. മിസൈല്‍ ലോഞ്ചറുകളും ഫൈറ്റര്‍ ജെറ്റുകളും സജ്ജമാക്കുന്ന സൈനികരുടെ വീഡിയോ തായ് സേന പുറത്തുവിട്ടു. 

തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന അഭ്യാസത്തില്‍ 'ലൈവ് ഫയറിങ്' ഉണ്ടായിരിക്കുമെന്നാണ് ചൈനീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തായ് വാനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന തുറമുഖമായ ഫുജിയന്‍ പ്രവിശ്യയില്‍ നിന്നായിരിക്കും വെടിവെപ്പ് നടത്തുക. 

അമേരിക്കന്‍ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി തായ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com