ടെക്‌സാസിലെ ഡയറിഫാമിൽ വൻ സ്‌ഫോടനം, 18,000 കന്നുകാലികൾ ചത്തു

ടെക്‌സാസിലെ സൗത്ത്‌ഫോർക്കിലാണ് ഡയറി ഫാമിൽ സ്‌ഫോടനമുണ്ടായത്
ഡയറിഫാമിൽ സ്‌ഫോടനം/ ചിത്രം ട്വിറ്റർ
ഡയറിഫാമിൽ സ്‌ഫോടനം/ ചിത്രം ട്വിറ്റർ

ഹൂസ്റ്റണ്‍:  യുഎസ്സിലെ ടെക്‌സാസിൽ ഡയറിഫാമിൽ വൻ സ്ഫോടനത്തിലും തീപിടുത്തത്തിലും 18,000 ഓളം കന്നുകാലികൾ ചത്തു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. ടെക്‌സാസിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ സ്ഫോടനമാണിതെന്ന് അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ടെക്‌സാസ് പാൻഹാൻഡിൽ ഡിമിറ്റ് ന​ഗരത്തിന് സമീപം സൗത്ത്‌ഫോർക്ക് ഡയറി ഫാമിൽ സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒരാൾ ഫാമിനുള്ളിൽ അകപ്പെട്ടതായി കണ്ടെത്തിയിരുന്നു. 

ഇയാളെ രക്ഷപ്പെടുത്തി. ​ഗുരുതരമായി പരിക്കേറ്റയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫാമിൽ നിന്നും ചാണകം നീക്കം ചെയ്യാനുപയോ​ഗിക്കുന്ന മെഷീൻ അമിതമായി ചൂടാക്കിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com