കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം, പിന്നിൽ റഷ്യയോ?; ചർച്ച ചെയ്‌ത് സോഷ്യൽമീഡിയ

വിചിത്ര വെളിച്ചത്തെ കുറിച്ച് സോഷ്യൽ മീഡിയോയിൽ വലിയ ചർച്ചയാണ് നടക്കുന്നത് 
കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം/ ചിത്രം സ്ക്രീൻഷോട്ട്
കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം/ ചിത്രം സ്ക്രീൻഷോട്ട്

കീവ്: റഷ്യയുടെ സംഘർഷം തുടരുന്നതിനിടെ യുക്രൈൻ തലസ്ഥാനമായ കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം നിരവധി അഭ്യൂഹങ്ങളാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് കീവിന്റെ ആകാശത്ത് വിചിത്ര വെളിച്ചം പ്രത്യക്ഷപ്പെട്ടത്.

റഷ്യയുടെ വ്യോമാക്രമണമാണിതെന്നായിരുന്നു ചിലരുടെ വാദം എന്നാൽ നാസയുടെ പ്രവർത്തനം നിലച്ച സാറ്റലൈറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതാണെന്ന് കീവിലെ സൈനിക ഉദ്യോ​ഗസ്ഥൻ സെർജി പോപ്കോ അറിയിച്ചു.

പ്രവർത്തനം നിലച്ച 300 കിലോഗ്രാം ഭാരം വരുന്ന സാറ്റലൈറ്റ് ബുധനാഴ്ച അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്ന് നാസ ഈ ആഴ്ച ആദ്യം പ്രവചിച്ചിരുന്നു. 2002 ൽ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച സാറ്റലൈറ്റ് 2018 ൽ ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.

എന്നാൽ വിചിത്ര വെളിച്ചതിന് പിന്നിൽ സാറ്റലൈറ്റ് ആണെന്ന കീവിന്റെ വാദം തള്ളി നാസയും രം​ഗത്തെത്തി. സാറ്റലൈറ്റ് ഇപ്പോഴും ഭ്രമണപഥത്തിലാണെന്ന് യുഎസ് ബഹിരാകാശ ഏജൻസി ബിബിസിയോട് പറഞ്ഞതായാണ് റിപ്പോർ‌ട്ട്.

അതേസമയം ഇതിന് പിന്നിൽ ഉൽക്കാശില ആയിരിക്കാമെന്നും യുക്രൈനിയൻ വ്യോമസേന അഭിപ്രായപ്പെട്ടു. റഷ്യൻ വ്യോമാക്രണം മൂലമല്ല ഈ പ്രതിഭാസം ഉണ്ടായതെന്ന് വ്യോമസേന ഉറപ്പിച്ചു പറയുന്നു. 

കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം എന്താണെന്ന ചർച്ചകളാണ് ഇപ്പോൾ യുക്രൈൻ സോഷ്യൽമീഡിയ നിറയെ. ഈ നി​ഗൂഢ വെളിച്ചതിന് പിന്നിൽ അന്യ​ഗ്രഹ ജീവികളാണെന്ന് വരെ ചില അഭിപ്രായപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com