ലിഫ്‌റ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം; സഹായത്തിന് വിളിച്ചിട്ടും ആരും കേട്ടില്ല; യുവതി മരിച്ചു 

ലിഫ്റ്റിന്റെ തകരാറാണ് അപകടത്തിന് കാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താഷ്‌കെന്റ്: ഉസ്ബെക്കിസ്ഥാനിൽ മൂന്ന് ദിവസം ലിഫ്റ്റിൽ കുടുങ്ങിയ 32കാരി മരിച്ചു. ഓൾഗ ലിയോൻടൈവേ എന്ന പോസ്റ്റ് വുമൺ ആണ്  താഷ്കെന്റിലെ ഒൻപതു നില കെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയത്.  ജോലികഴിഞ്ഞ തിരിച്ചെത്താത്തതിനെ തുടർന്ന് ജൂലൈ 24ന് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം ലിഫ്റ്റിൽ നിന്നും കണ്ടെത്തിയത്.

യുവതി ലിഫ്‌റ്റിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ലിഫ്റ്റിൽ നിന്നും ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് സാക്ഷിമൊഴി. ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നി​ഗമനം. ലിഫ്‌റ്റിന്റെ അലാം ഉൾപ്പെടെ പലതും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. 

സംഭവ സമയം വൈദ്യുതി മുടക്കമുണ്ടായിട്ടില്ലെന്നും  ചൈനീസ് കമ്പനി നിർമിച്ച ലിഫ്‌റ്റിന് രജിസ്ട്രേഷൻ ഇല്ലെന്നും അന്വേഷണത്തിൽ‌ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ജൂലൈ 26 ന് ഇറ്റലിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങി 61കാരി മരിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com