ആ ഒറ്റ സെക്കന്റ് പാഴാക്കിയിരുന്നെങ്കില്‍...; ബോട്ടിന് തീപിടിച്ചു, പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുന്‍പ് തടാകത്തിലേക്ക് ചാടി യാത്രക്കാര്‍ (വീഡിയോ)

തടാകത്തില്‍ വെച്ച് തീപിടിച്ച ബോട്ടില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


ടാകത്തില്‍ വെച്ച് തീപിടിച്ച ബോട്ടില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബോട്ടില്‍ ആളിപ്പടരുന്ന തീയില്‍ നിന്ന് രണ്ടു യാത്രക്കാര്‍ തടാകത്തിലേക്ക് ചാടി രക്ഷപ്പെടുന്നതിന്റെ ശ്വാസം നിലച്ചുപോകുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. 

ബോട്ടില്‍ തീ ആളിപ്പടരുന്നതും രണ്ടുപേര്‍ നദിയിലേക്ക് എടുത്തുചാടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇവര്‍ ചാടിയതിന് പിന്നാലെ ബോട്ട് പൊട്ടിത്തെറിച്ചു. 

നദിയില്‍ ബോട്ടിങിന് എത്തിയ ഒരു കുടുംബമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ' ബോട്ട് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്, സമയമില്ല, പുറത്തേക്ക് ചാടൂ' എന്ന ദമ്പതികള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com