അര്‍ജന്റീനയില്‍ ഇടത് സര്‍ക്കാരിനെ ഞെട്ടിച്ച് തെരഞ്ഞെടുപ്പ് ഫലം; തീവ്ര വലതു നേതാവിന് വന്‍ വിജയം

അര്‍ജന്റീനയില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് തീവ്ര വലതുപക്ഷ കക്ഷിയുടെ അപ്രതീക്ഷിത മുന്നേറ്റം
ജാവിയര്‍ മിലെയ്/എഎഫ്പി
ജാവിയര്‍ മിലെയ്/എഎഫ്പി


ര്‍ജന്റീനയില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് തീവ്ര വലതുപക്ഷ കക്ഷിയുടെ അപ്രതീക്ഷിത മുന്നേറ്റം. അര്‍ജന്റീന പ്രൈമറി തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് ജാവിയര്‍ മിലെയ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 90 ശതമാനം ബാലറ്റും എണ്ണി കഴിഞ്ഞപ്പോള്‍, ജാവിയറിന്റെ ലാ ലിബറേറ്റഡ് അവാന്‍സ സഖ്യത്തിന് 30.5 ശതമാനം വോട്ടാണ് ലഭിച്ചത്. 

മധ്യ ഇടതുപക്ഷ പാര്‍ട്ടികളുടെ മുന്നണിയും ഭരണകക്ഷിയുമായ പെരോണിസ്റ്റ് സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27 ശതമാനം വോട്ടാണ് ഭരണസഖ്യത്തിന് ലഭിച്ചത്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 28 ശതമാനം വോട്ട് ലഭിച്ചു. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍, ഈ ഫലം നിര്‍ണായകമാണ്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അര്‍ജന്റീനയില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്. കടുത്ത ഉദരാവത്കരണ പക്ഷക്കാരനാണ് മിലെയ്. താന്‍ അധികാരത്തിലെത്തിയാല്‍ സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടുമെന്നും സമ്പദ് വ്യവസ്ഥയെ ഡോളര്‍വത്കരിക്കുമെന്നും മിലെയ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com