റഷ്യൻ വിമാനത്താവളത്തിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം; നാല് വിമാനങ്ങൾ കത്തിനശിച്ചു - വിഡിയോ

വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
സ്കോഫ് വിമാനത്താവളത്തി ഡ്രോൺ ആക്രമണം/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്
സ്കോഫ് വിമാനത്താവളത്തി ഡ്രോൺ ആക്രമണം/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്

മോസ്കോ: റഷ്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രം​ഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായതിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

യുക്രൈനിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് സ്കോഫ് വിമാനത്താവള സ്ഥിതി ചെയ്യുന്നത്. അതേസമയം ആക്രമണത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല. വരുന്ന ആഴ്ചകളിൽ റഷ്യയിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ യുക്രൈൻ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com