വ്ളാദിമീർ പുടിൻ/ഫയല്‍
വ്ളാദിമീർ പുടിൻ/ഫയല്‍

എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം; പാരമ്പര്യം സംരക്ഷിക്കണമെന്നു പുടിന്‍

വലിയ കുടുംബങ്ങളെന്നത് എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം.

മോസ്‌കോ:  എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്നും വരും ദശകങ്ങളില്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും 
റഷ്യന്‍ വനിതകളോട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.  മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. 

പല ഗോത്രവര്‍ഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികള്‍ക്കു ജനനം നല്‍കുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യന്‍ കുടുംബങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു. ഇത് പിന്തുടരണമെന്നും പാരമ്പര്യം സംരക്ഷിക്കണമെന്നും പുടിന്‍ പറഞ്ഞു. 

വലിയ കുടുംബങ്ങളെന്നത് എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം. കുടുംബമെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, ആധ്യാത്മിക പ്രതിഭാസവും ധര്‍മത്തിന്റെ ഉദ്ഭവവും ആണ്.  റഷ്യയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 

1990 മുതല്‍ റഷ്യയിലെ ജനനനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നു ലക്ഷത്തോളം റഷ്യക്കാരുടെ ജീവന്‍ പൊലിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com