ബംഗ്ലാദേശില്‍ ട്രെയിനിന് തീയിട്ടു; ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 4 പേര്‍ വെന്തു മരിച്ചു 

അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഉടന്‍ തീ അണക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ധാക്കയില്‍ തീവെച്ച ട്രെയിന്‍ കോച്ചിന്റെ ദൃശ്യം/ഫോട്ടോ: എക്‌സ്‌
ധാക്കയില്‍ തീവെച്ച ട്രെയിന്‍ കോച്ചിന്റെ ദൃശ്യം/ഫോട്ടോ: എക്‌സ്‌

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര്‍ മരിച്ചു.  ഒരു സ്ത്രീയും ചെറിയ കുട്ടിയുമുള്‍പ്പെടെയാണ് അക്രമത്തിനിരയായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഉടന്‍ തീ അണക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.  ജനുവരി 7 ന് നടന്ന തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ട്രെയിനിന് തീയിട്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഷെഡ്യൂളിനെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)  രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് ആക്രമണം.   കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന അഞ്ചാമത്തെ ആക്രമണമാണിത്. തലസ്ഥാനത്തിന്റെ പ്രവേശന കവാടമായ എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ധാക്കയിലേക്കുള്ള അന്തര്‍ ജില്ലാ മോഹന്‍ഗഞ്ച് എക്‌സ്പ്രസിന്റെ മൂന്ന് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് അക്രമികള്‍ തീയിട്ടതായി പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞു. 

എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാണ് യാത്രക്കാര്‍ തീ കണ്ടത്. തേജ്ഗാവ് സ്‌റ്റേഷനിലെ അടുത്ത സ്‌റ്റോപ്പില്‍ നിര്‍ത്തി തീ അണയ്ക്കുകയായിരുന്നുവെന്ന് തേജ്ഗാവ് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com