നൈട്രജന്‍ ഗ്യാസ് നല്‍കി വധശിക്ഷ; അമേരിക്കയില്‍ പ്രതിഷേധം, കോടതിയെ സമീപിച്ചു

മൃഗഡോക്ടര്‍മാര്‍ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കുന്നുവെന്നാണ് ആക്ഷേപം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലബാമ: അമേരിക്കയില്‍ നൈട്രജന്‍ ഗ്യാസ് നല്‍കി വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലാണ് തടവ് പുള്ളികള്‍ക്ക് നൈട്രജന്‍ ഗ്യാസ് നല്‍കി ശിക്ഷ നടപ്പാകക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ ഡോ. ജെഫ്രി ഹുഡ് എന്ന വൈദികന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയരുന്നത്. 

മൃഗഡോക്ടര്‍മാര്‍ പോലും പിന്തുടരാത്ത രീതി മനുഷ്യനെതിരെ പ്രയോഗിക്കുന്നുവെന്നാണ് ആക്ഷേപം. മാരക വിഷം നല്‍കി ശിക്ഷ നടപ്പാക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം വന്ന പാളിച്ചകളാണ് പുതിയ രീതികള്‍ അവലംബിക്കുന്നതിലേക്ക് അധികൃതരെ എത്തിച്ചത്. 

വധശിക്ഷ നടപ്പാക്കുന്ന വേളയില്‍ മറ്റുള്ളവര്‍ക്ക് നൈട്രജന്‍ ഗ്യാസ് ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടികാണിച്ച് പ്രതിഷേധക്കാര്‍ കോടയിയെ സമീപിക്കുകയാണ്. അന്തിമ കര്‍മ്മങ്ങള്‍ അടക്കമുള്ളവ നല്‍കുന്നതില്‍ ഈ രീതി തടസമുണ്ടാക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മരുന്ന് നിര്‍മ്മാതാക്കള്‍ വധശിക്ഷയ്ക്ക് വിഷം തയ്യാറാക്കുന്നതില്‍ വിമുഖത കാണിച്ചതോടെയാണ് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ സംസ്ഥാനം നിര്‍ബന്ധിതമായത്. ഫയറിംഗ് സ്‌ക്വാഡ് അടക്കമുള്ള മാര്‍ഗങ്ങള്‍ തേടുന്നതില്‍ തെറ്റില്ലെന്നാണ് ചില ജനപ്രതിനിധികള്‍ പ്രതികരിച്ചത്. അലബാമ, മിസിസ്സിപ്പി, ഓക്കലഹോമ എന്നിവിടങ്ങളിലാണ് വിഷം കുത്തി വയ്ക്കുന്നതിന് പകരം നൈട്രജന്‍ ഗ്യാസ് നല്‍കി വധശിക്ഷ നടപ്പിലാക്കാനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com