പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി

മിയാന്‍ വാലിയെ കൂടാതെ ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലും ഇമ്രാന്‍ ഖാന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇമ്രാന്‍ ഖാന്‍/ഫയല്‍
ഇമ്രാന്‍ ഖാന്‍/ഫയല്‍

ഇസ്ലാമാബാദ്: 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മിയാന്‍ വാലിയില്‍ നിന്ന് മത്സരിക്കുന്നതിന് ഇമ്രാന്‍ ഖാന്‍ തന്റെ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. മിയാന്‍ വാലിയെ കൂടാതെ ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലും ഇമ്രാന്‍ ഖാന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ട ഇമ്രാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇപ്പോഴുള്ളത്.  ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ഡിസംബര്‍ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

ജനുവരി 11 ന് സ്ഥാനാര്‍ഥികളുടെ പട്ടിക തെഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. 12 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com