തുര്‍ക്കിയില്‍ മാത്രം മരിച്ചത് 3,549പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങായി കനത്ത മഴയും മഞ്ഞുവീഴ്ചയും

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍. ഭൂകമ്പം ബാധിച്ച പത്ത് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,549 ആയെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ 1,600പേരാണ് മരിച്ചത്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ദുരിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കി. അദാന കേന്ദ്രീകരിച്ചാണ് നിലലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ദുരത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്. 

അടിയന്തര സഹായത്തിന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട എന്‍ഡിആര്‍എഫ് സംഘം അദാനയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് പോകാനാണ് നൂറുപേര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com