യുദ്ധ വാര്‍ഷികത്തില്‍ ജോ ബൈഡന്‍ യുക്രൈനില്‍; അപ്രതീക്ഷിത സന്ദര്‍ശനം, കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപനം

യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ചിത്രം:ട്വിറ്റര്‍
ചിത്രം:ട്വിറ്റര്‍

യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികം അടുക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. യുക്രൈന് യുദ്ധത്തിന് ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. 

യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് പിന്നാലെ, യുക്രൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട യുക്രൈന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള സ്മാരകത്തില്‍ ബൈഡനും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാടിമര്‍ സെലന്‍സ്‌കിയും ചേര്‍ന്ന് ആദരഞ്ജലികള്‍ അര്‍പ്പിച്ചു. വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ അടക്കം കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ യുക്രൈന് നല്‍കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. 

നേരത്തെ, യുക്രൈന് കൂടുതല്‍ യുദ്ധ ടാങ്കുകള്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് പുതിയ യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, യുഎസ് പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com