'ഓറഞ്ച്' മൂര്‍ഖന്‍ പാമ്പും കീരിയും നേര്‍ക്കുനേര്‍; സഹായത്തിന് അണ്ണാന്‍- വേറിട്ട വീഡിയോ 

കീരിയെയും പാമ്പിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്
പാമ്പും കീരിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം
പാമ്പും കീരിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം

കീരിയെയും പാമ്പിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുജീവികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി പോരാടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി വരുന്നതാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ആര് വിജയിച്ചു എന്നത് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ മൂര്‍ഖന്‍ കൊത്താനായുമ്പോള്‍ കീരി വിദഗ്ധമായി ഒഴിഞ്ഞ് മാറുന്നതാണ് വീഡിയോയുടെ ആകര്‍ഷണം. 

ഇരുവരും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് അണ്ണാനും കീരിയുടെ രക്ഷയ്ക്ക് എത്തുന്നത്. കീരിയും പാമ്പും തമ്മിലുള്ള പോരാട്ടം നീണ്ടുപോകുന്നുണ്ടെങ്കിലും വിജയിക്കുന്നത് ആരാണ് എന്നത് വീഡിയോയില്‍ വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com