പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യം, അഞ്ച് വര്‍ഷം വരെ തടവും പിഴയും

പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവാണ് ലഭിക്കുക. ഒരു ലക്ഷം സൗദി റിയാല്‍ (ഏകദേശം 21 ലക്ഷം രൂപ)പിഴയായി ഈടാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: വാട്‌സ്ആപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് സൗദി അറേബ്യയിലും കുവൈറ്റിലും കുറ്റകൃത്യം. തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 

കുവൈറ്റില്‍ രണ്ട് വര്‍ഷം വരെ തടവും 5.38 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. സൗദി നിയമം അനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ പിടിക്കപ്പെടുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവാണ് ലഭിക്കുക. ഒരു ലക്ഷം സൗദി റിയാല്‍ (ഏകദേശം 21 ലക്ഷം രൂപ)പിഴയായി ഈടാക്കും. 

സൗദിയില്‍ ഹാര്‍ട്ട് ഇമോജികള്‍ അയക്കുന്നത് പീഡനമായാണ് കണക്കാക്കുന്നത്. വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ളവയിലൂടെയുള്ള ഓണ്‍ലൈന്‍ ചാറ്റിങ്ങിനിടെ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരാള്‍ കേസ് നല്‍കിയാല്‍ അത് പീഡനക്കേസായി മാറിയേക്കാമെന്നാണ് സൗദിയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം മൊതാസ് കുത്ബി പറയുന്നു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് ലക്ഷം സൗദി റിയാലും (65 ലക്ഷം) അഞ്ച് വര്‍ഷം പിഴയും ലഭിച്ചേക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com