അമേരിക്കയിൽ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്; 7 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ​ഗുരുതരം

അപകടത്തിൽ മൂന്ന് പേരുടെ നില ​ഗുരുതരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്‌ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. വിർജീനിയ കോമൺവെൽത്ത് സർവകലാശാലയ്‌ക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്ന് റിച്ച്മണ്ട് പൊലീസ് അറിയിച്ചു. ഹ്യൂഗനോട്ട് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിനിടെയാണ് വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്കൂളിൽ ബിരുദദാന ചടങ്ങ് നടക്കുന്ന തിയേറ്ററിനുള്ളിലായിരുന്ന പൊലീസ് വെടിയൊച്ച കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഏഴ് പേർ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മേയർ ലെവർ സ്റ്റോണി അറിയിച്ചു. ഇനി എവിടെയും ഇത്തരം സംഭവം ആവർത്തിക്കരുതെന്നും മേയർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com