റോപ്പ് ഇല്ലാതെ അതിസാഹസികത; ലോകത്തെ ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടത്തില്‍ വലിഞ്ഞു കയറി, യുവാവ് അറസ്റ്റില്‍ (വീഡിയോ)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടത്തില്‍ റോപ്പില്ലാതെ കയറാന്‍ നോക്കിയ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍
lotte_world_tower
lotte_world_tower

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടത്തില്‍ റോപ്പില്ലാതെ കയറാന്‍ നോക്കിയ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ 123 നില കെട്ടിടമായ ലോട്ടെ വേള്‍ഡ് ടവറില്‍ കയറാന്‍ ശ്രമിച്ച ജോര്‍ജ് കിങ് തോംപ്‌സണ്‍ എന്ന 24കാരനെയാണ് ദക്ഷിണ കൊറിയ പൊലീസ് താഴെയിറക്കി അറസ്റ്റ് ചെയ്തത്. ഇയാള്‍ റോപ്പില്ലാതെ കെട്ടിടത്തിന്റെ പകുതിയിലധികം ഭാഗത്ത് കയറിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇയാളെ താഴെയിറക്കിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ഇയാള്‍ 74മത്തെ നിലയില്‍ ആയിരുന്നു. 

2019ല്‍ ലണ്ടനില്‍ ഒരു ബഹുനില കെട്ടിടത്തില്‍ സാഹസികമായി കയറിയതിന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com