വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക്: പുടിന്‍ റഷ്യ വിട്ടെന്ന് റിപ്പോര്‍ട്ട്

വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്
ചിത്രം: റോയിട്ടേഴ്‌സ്,ട്വിറ്റര്‍
ചിത്രം: റോയിട്ടേഴ്‌സ്,ട്വിറ്റര്‍


മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം. എന്നാല്‍ ഈ വിമാനത്തില്‍ പുടിന്‍ തന്നെയാണോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. 

അതേസനയം, വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വിമത നീക്കം മോസ്‌കോയിലേക്ക് നീങ്ങുന്നതായാണ് സൂചന. മൂന്നു നഗരങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 

റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ, വാഗ്നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്‌കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുമുണ്ട്. 

ദക്ഷിണ റഷ്യന്‍ നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്ത വാഗ്നര്‍ സേന, ഇവിടെനിന്നാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്നത്. ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ ടാങ്കുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com