കോവിഡ് ‌‍ഇനി മഹാമാരി അല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ഡബ്ലൂഎച്ച്ഒ 

ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജനീവ: കോവിഡ് മഹാമാരിയെ തുടർന്ന് 2020ൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിച്ചു. ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. എന്നാൽ കോവിഡ് അവസാനിച്ചിട്ടില്ലെന്നും ഭീഷണി ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി ചേർന്ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് പ്രഖ്യാപനം. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലും മധ്യപൂർവദേശത്തും ഉടലെടുക്കുന്ന പുതിയ ബാധകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com