വാടകവീട്ടിൽ 76കാരൻ മരിച്ചു, വീട്ടുടമ അറിയുന്നത് ആറു വർഷങ്ങൾക്ക് ശേഷം; മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെടുത്തു

റോബർട്ട് ആൾട്ട് എന്ന 76കാരനാണ് ഫ്ലാറ്റിനുള്ളിൽ മരിച്ചത് 
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

വാടകക്കാരൻ വീട്ടിൽ മരിച്ച വിവരം വീട്ടുടമ അറിയുന്നത് ആറ് വർഷങ്ങൾക്ക് ശേഷം. യുകെയിലെ ബോൾട്ടണിലെ ഫ്ലാറ്റിനുള്ളിൽ 76കാരനായ റോബർട്ട് ആൾട്ട് മരിച്ച വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല. 2017 മെയ് മാസത്തിലാണ് ഇദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ട്. 

വീട്ടിലെ ​ഗ്യാസ് കണക്ഷൻ പരിശോധിക്കുന്നതിനായി എത്തിയപ്പോഴാണ് റോബർട്ടിന്റെ മൃതദേഹം കണ്ടെത്തിയത്. ന​ഗരത്തിലുടനീളം പതിനെട്ടായിരത്തിലധികം വീടുകളുള്ള ബോൾട്ടൺ അറ്റ് ഹോം എന്ന ഹൗസിങ് കമ്പനിയുടെതാണ് ഫ്ലാറ്റ്. ഹൗസിങ് ബെനഫിറ്റ്‌സ് പദ്ധതി പ്രകാരം വാടക കൃത്യമായി എത്തിയിരുന്നു. റോബർട്ടിന് ബന്ധുക്കളില്ലാത്തതിനാൽ മരണവിവരം ഉടമ അറിഞ്ഞില്ല.

"സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചത്. അദ്ദേഹത്തിന്റെ മരണവിവരം ബോൾട്ടൺ അറ്റ് ഹോമിലെ എല്ലാവരും നടുക്കത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ശരീരം ഇത്രയും കാലം ആരും കണ്ടെത്താതിരുന്നതിൽ ആളുകളിൽ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുമെന്ന് മനസിലാക്കുന്നു". ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും സിഇഒ പ്രസ്താവനയിൽ പറഞ്ഞു. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട് പല തവണ റോബർട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com