പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളി പൊളിക്കാന്‍ പൊലീസ്; ചൈനയില്‍ സംഘര്‍ഷം

ചൈനയില്‍ 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു
പള്ളിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍/ ട്വിറ്റര്‍
പള്ളിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍/ ട്വിറ്റര്‍

ചൈനയില്‍ 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. യുനാന്‍ പ്രവിശ്യയില്‍ പൊലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടി. തോങ്ഹായ് കൗണ്ടിയിലെ നൈജിയാങ് മോസ്‌ക് പൊളിക്കാനെത്തിയ പൊലീസും തടയാനെത്തിയ വിശ്വാസികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 

യുനാനിലെ ഹുയി മുസ്ലിമുകളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ പള്ളി. അടുത്തിടെ പള്ളിയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും ഇത് പൊളിച്ചു മാറ്റണമെന്നും 2020ല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പള്ളി മിനാരങ്ങള്‍ പൊളിച്ചുമാറ്റാനായി പൊലീസ് എത്തിയത്. പള്ളിയുടെ ഗേറ്റിന് മുന്നില്‍ വിശ്വാസികള്‍ തമ്പടിച്ച് പ്രതിഷേധിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

സംഘര്‍ഷത്തിന് പിന്നാലെ, മേഖലയിലെ മൊബൈല്‍ സിഗ്നലുകള്‍ സര്‍ക്കാര്‍ കട്ട് ചെയ്തു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ ജൂണ്‍ ആറിന് മുമ്പ് കീഴടങ്ങിയില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് തോങ്ഹായ് കൗണ്ടി പൊലീസ് മുന്നറിയിപ്പ് നല്‍കി. 

13-ാം നൂറ്റാണ്ടില്‍ മിങ്ക് രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ചതാണ് ഈ പള്ളി. ഷി ജിന്‍ പിങിന്റെ ഭരണകാലത്ത് മതവിശ്വാസികള്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ ചൈനയില്‍ കടുത്തിട്ടുണ്ട്. മത വിഭാഗങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറു പുലര്‍ത്തണമെന്ന് ഷി ആവശ്യപ്പെട്ടിരുന്നു. മത നേതാക്കളെ നിരീക്ഷിക്കുന്നതും ശക്തമാക്കി. അംഗീകൃത ഇസ്ലാമിക്, കാത്തോലിക്, പ്രൊട്ടസ്റ്റന്റ് മത അധ്യാപകരുടെ വിവരങ്ങള്‍ അടങ്ങിയ ഡേറ്റാ ബേസ് സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഷിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലിമുകള്‍ക്ക് നേരെ ഭരണകൂടം വന്‍ അടിച്ചമര്‍ത്തലാണ് നടത്തിയത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com