'കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വന്‍ഷന്റെ ലംഘനം'; വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ട്രൂഡോ

കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്നു വിശ്വസിക്കാന്‍ തങ്ങള്‍ക്കു മതിയായ കാരണങ്ങളുണ്ടെന്നും ട്രൂഡോ
ജസ്റ്റിന്‍ ട്രൂഡോ/ഫോട്ടോ: പിടിഐ
ജസ്റ്റിന്‍ ട്രൂഡോ/ഫോട്ടോ: പിടിഐ

ഒട്ടാവ: ഇന്ത്യക്കെതിരായ ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 40 കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നാണ് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.  വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനും അതിന്റെ അപകടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കനേഡിയന്‍ പൗരന്‍ കാനഡയുടെ മണ്ണില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയുടെ ഏജന്റുമാര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നതാണെന്നും ഇത് ആഴത്തില്‍ പരിശോധിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്നു വിശ്വസിക്കാന്‍ തങ്ങള്‍ക്കു മതിയായ കാരണങ്ങളുണ്ടെന്നും ട്രൂഡോ പറഞ്ഞു. 

ഇക്കാര്യം യുഎസ് ഉള്‍പ്പെടെയുള്ള തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ വ്യക്തമാക്കി. ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടവിഷയത്തിലാണ് കാനഡയുടെ ആരോപണം. 

കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ലംഘിച്ചത് ഏറെ നിരാശാജനകമായി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com