പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടുത്ത വർഷം മരിക്കും; ആയുസ് കൂട്ടാൻ പരിഹാരക്രിയ, വ്യാജ സിദ്ധൻ ചമഞ്ഞ് സുഹൃത്ത് തട്ടിയത് 1.75 കോടി രൂപ

രഹസ്യമാക്കി വെക്കണമെന്നും പുറത്തറിഞ്ഞാൽ ഫലം ഉണ്ടാകില്ലെന്നും ഓൺലൈൻ സിദ്ധൻ പറഞ്ഞു

യുർദൈർഘ്യം കൂട്ടാൻ പരിഹാരക്രിയ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് 30കാരിയിൽ നിന്നും വ്യാജ സിദ്ധൻ ചമഞ്ഞ് ഓൺലൈൻ വഴി സുഹൃത്ത് തട്ടിയെടുത്തത് 1.75 കോടി രൂപ. ചൈനക്കാരിയായ സിയോക്സിയ എന്ന യുവതിയാണ് പറ്റിക്കപ്പെട്ടത്. ഓൺലൈനിലൂടെ പരിചയപ്പെട്ട സിദ്ധൻ തന്റെ ജനന സമയവും വിവരങ്ങളുമെല്ലാം വെച്ച് താൻ ഇനി ഒരു വർഷം കൂടി മാത്രമേ ജീവിച്ചിരിക്കൂ എന്ന് അറിയിച്ചു. എന്നാൽ ചില പരിഹാര ക്രിയകൾ നടത്തിയാൽ ആയുസ് കൂട്ടാമെന്നും അതിന് 1.75 കോടി രൂപ ചെലവു വരുമെന്നും അറിയിച്ചു. കൂടാതെ ഇത് രഹസ്യമാക്കി വെക്കണമെന്നും പുറത്തറിഞ്ഞാൽ ഫലം ഉണ്ടാകില്ലെന്നും ഓൺലൈൻ സിദ്ധൻ യുവതിയോട് പറഞ്ഞു.

ഇതനുസരിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിയും വീട് പണയപ്പെടുത്തിയും ഇയാൾക്ക് പണം നൽകി. എന്നാൽ പരിഹാര ക്രിയകൾ നടത്താമെന്ന് പറഞ്ഞ സിദ്ധന്റെ വിവരമൊന്നും ഇല്ലാതായതോടെ യുവതിയുടെ മാനസിക നില തെറ്റി. യുവതിയുടെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയിപെട്ട ബന്ധുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ യുവതി കാര്യങ്ങൾ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഥയിലെ ട്വിസ്റ്റ് പുറത്തു വരുന്നത്. 

യഥാർഥത്തിൽ യുവതിയുമായി ഓൺലൈനിൽ സിദ്ധൻ ചമഞ്ഞ് ചാറ്റ് ചെയ്‌തിരുന്നത് അവളുടെ റൂംമേന്റും സുഹൃത്തുമായ ലു ആയിരുന്നു. ആപ്പിൾ വാം​ഗ് എന്ന വ്യാജ പ്രൊഫൈലിൽ നിന്നാണ് ഇവർ യുവതിയുമായി ചാറ്റ് ചെയ്‌തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയിൽ നിന്നും വാങ്ങിയ പണം ഇവരിൽ നിന്നും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com