
പാര്‍ലമെന്റിന് മുന്നില്‍ ചാവേര്‍ ആക്രമണം നടന്നതിന് പിന്നാലെ, ഇറാഖിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഏറ്റെടുത്തതിന് പിന്നാലെയാണ് തുര്‍ക്കി പ്രത്യാക്രമണം നടത്തിയത്.
ശനിയാഴ്ചയാണ് തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്‌ഫോടന നടന്നത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്.
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ തുര്‍ക്കി ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ ഇറഖിലെ ഇറാഖി കുര്‍ദിസ്ഥാനിലാണ് ആക്രമണം നടത്തിയത്.
'തുര്‍ക്കി ആഭ്യന്തര മന്ത്രാലയത്തിനെതിരെ ഒരു ത്യാഗപരമായ നടപടി നടന്നു' എന്നായിരുന്നു കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രസ്താവന. ഇതിന് പിന്നാലെ, തുര്‍ക്കി വ്യോമസേന ബ്രഡോസ്റ്റ് മേഖലയിലെ ബര്‍ദാന്‍ ഗ്രാമത്തില്‍ ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന 20 കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി തുര്‍ക്കി വ്യോമസേന അവകാശപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ സൈക്കിള്‍ ചവിട്ടാന്‍ പോയ 9വയസ്സുകാരിയെ കാട്ടില്‍ കാണാതായി; തിരച്ചില്‍, തട്ടിക്കൊണ്ടു പോയെന്ന് സംശയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക