പലസ്തീനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂര്‍ അടിയന്തര ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു

0592916418, +97059291641(വാട്‌സ് ആപ്പ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ന്യൂഡല്‍ഹി: പലസ്തീനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂര്‍ അടിയന്തര ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. പലസ്തീനിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു. 0592916418, +97059291641(വാട്‌സ് ആപ്പ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

നിലവിലെ സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ഹെല്‍പ്പ് ലൈനില്‍ ഏത് തരത്തിലുള്ള സഹായത്തിനും പലസ്തീനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക്  പ്രതിനിധി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്നാണ് പോസ്റ്റ്. 

ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കും എന്നാണ് സൂചന.ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇരുവശത്തുമായി ഏകദേശം 3,600 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ആയിരത്തിലധികം കെട്ടിടങ്ങള്‍ നിലംപരിശായി. 2.3 ദശലക്ഷം ആളുകള്‍ക്ക് വെള്ളം, ഭക്ഷണം, ഊര്‍ജം എന്നിവ വിതരണം ചെയ്യുകയും ചെയ്തു. 26,0000ലധികം ഗാസ നിവാസികള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com