ഹൈക്കോടതിയില്‍ 26  കേസുകളില്‍ വിജയം, വ്യാജ അഭിഭാഷകനെ അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്യുന്നതുവരെ ഒരു തരത്തിലും ആര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ആര്‍ക്കും സംയം തോന്നിയിരുന്നില്ല. 
ബ്രയാന്‍ മോയിണ്ട/ഫോട്ടോ: എക്‌സ്
ബ്രയാന്‍ മോയിണ്ട/ഫോട്ടോ: എക്‌സ്

നെയ്‌റോബി:  26 കേസുകളില്‍ വിജയിച്ച വ്യാജ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. കെനിയയിലെ ഹൈക്കോടതി അഭിഭാഷകനായി കേസുകള്‍ വാദിച്ച ബ്രയാന്‍ മോയിണ്ടയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ജയിച്ച കേസുകളെല്ലാം അപ്പീല്‍ ജഡ്ജിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കും മജിസ്‌ട്രേറ്റിനും കൈമാറിയതായി നൈജീരിയന്‍ ട്രിബ്യൂണ്‍ അറിയിച്ചു. 

അറസ്റ്റ് ചെയ്യുന്നതുവരെ ഒരു തരത്തിലും ആര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ആര്‍ക്കും സംയം തോന്നിയിരുന്നില്ല. അത്തരത്തില്‍ വളരെ മിടുക്കോടെയാണ് ഇയാള്‍ കേസുകള്‍ വാദിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോ സൊസൈറ്റി ഓഫ് കെനിയയുടെ റാപ്പിഡ് ആക്ഷന്‍ ടീമിന് പൊതുജനങ്ങളുടെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

തന്റെ പേരുമായി സാമ്യമുള്ള ഒരാളുടെ പേരിലുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കുകയും അയാളുടെ ഫോട്ടോക്ക് പകരം തന്റെ ഫോട്ടോ നല്‍കുകയും ചെയ്തതാണ് അംഗത്വം നേടിയെടുത്തിരിക്കുന്നതെന്ന് ലോ സൊസൈറ്റി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി. യഥാര്‍ഥ അഭിഭാഷകന് തന്റെ പേരിലുള്ള അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലാത്തതിനാല്‍ ഐടി വിഭാഗത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്. അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ ജോലി ചെയ്തതിനാല്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നായിരുന്നു അതുവരെ ബ്രയാന്‍ എല്ലാവരോടും വാദിച്ചു നിന്നത്. അതേസമയം എന്തിന് വേണ്ടിയാണ് വ്യാജ അഡ്വക്കേറ്റായി പല കേസുകളിലും വാദിച്ചതെന്ന് വ്യക്തമല്ല. കേസില്‍ കെനിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com