ആമസോണ്‍ നദിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച; പൊന്തിവന്നത് 2000 വര്‍ഷം പഴക്കമുള്ള ശേഷിപ്പുകള്‍  - വീഡിയോ 

ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ, പൊങ്ങിവന്നത് 2000 വര്‍ഷം പഴക്കമുള്ള ചരിത്ര ശേഷിപ്പ്
ആമസോണില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട കല്ലിലെ കൊത്തുപണികള്‍, സ്‌ക്രീന്‍ഷോട്ട്‌
ആമസോണില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ പ്രത്യക്ഷപ്പെട്ട കല്ലിലെ കൊത്തുപണികള്‍, സ്‌ക്രീന്‍ഷോട്ട്‌

ബ്രസീലിയ: ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ, പൊങ്ങിവന്നത് 2000 വര്‍ഷം പഴക്കമുള്ള ചരിത്ര ശേഷിപ്പ്. പുരാതന മനുഷ്യന്റെ മുഖങ്ങള്‍ അടക്കം വിവിധ രൂപങ്ങള്‍ കൊത്തിവെച്ച കല്ലുകളാണ് ഉയര്‍ന്ന് വന്നത്. 

റിയോ നീഗ്രോ തീരത്ത് പോണ്ടോ ദാസ് ലാജസ് എന്ന പുരാവസ്തു കേന്ദ്രത്തിന് സമീപത്ത് നിന്നാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. കല്ലിലെ കൊത്തുപണിക്ക് ആയിരം മുതല്‍ 2000 വര്‍ഷം വരെ പഴക്കമുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. പുരാതന മനുഷ്യന്റെ മുഖങ്ങള്‍ക്ക് പുറമേ മൃഗങ്ങളുടെ അടക്കം വിവിധ രൂപങ്ങളുമാണ് കണ്ടെത്തിയത്. കൊളോണിയല്‍ കാലത്തിന് മുന്‍പുള്ള കൊത്തുപണിയാകാം എന്ന് പുരാവസ്തു ശാസ്ത്രജ്ഞന്‍ ജെയിം ഡി സാന്റാന ഒലിവേര പറഞ്ഞു.

ഇതിന് മുന്‍പും കല്ലിലെ കൊത്തുപണികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ കണ്ടെത്തിയത് ഏറെ വിഭിന്നമാണ്. ഏത് കാലത്താണ് ഈ കൊത്തുപണികള്‍ നടന്നത് എന്ന് കണ്ടെത്താന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്മാര്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ തദ്ദേശവാസികള്‍ തങ്ങളുടെ അമ്പുകളും കുന്തങ്ങളും മൂര്‍ച്ചകൂട്ടിയ സ്ഥലമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് ബ്രസീല്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ആമസോണ്‍ നദിയില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതിനെ തുടര്‍ന്നാണ് ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്. ജൂലൈ മുതല്‍ റിയോ നീഗ്രോയില്‍ 15 മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com