സ്വകാര്യ ട്രെയിനില്‍ കിം ജോങ് ഉന്‍ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച, ആയുധ കച്ചവടം മുഖ്യ അജണ്ട

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിദേശപര്യടനത്തിന് ഒരുങ്ങുന്നു
കിം ജോങ് ഉന്‍, പുടിന്‍/എഎഫ്പി
കിം ജോങ് ഉന്‍, പുടിന്‍/എഎഫ്പി

ത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിദേശപര്യടനത്തിന് ഒരുങ്ങുന്നു. റഷ്യയിലേക്കാണ് കിമ്മിന്റെ യാത്ര. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ നല്‍കിവരുന്ന ആയുധ സഹായത്തെ കുറിച്ച് പുടിനുമായി ചര്‍ച്ച നടത്താനാണ് കിം റഷ്യയില്‍ എത്തുന്നതെന്ന് അമേരിക്ക പറഞ്ഞു. 

റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ കച്ചവട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രൈന്‍ വാട്‌സ്ണ്‍ പറഞ്ഞു. 

റഷ്യയിലെ വ്‌ലാഡിവോസ്‌റ്റോക്കില്‍ ഈ മാസം അവസാനം ആയിരിക്കും പുടിനും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച. തന്റെ സ്വകാര്യ ട്രെയിനില്‍ ആയിരിക്കും കിം ഇവിടേക്ക് എത്തുക എന്നും യുഎസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

നിലവില്‍ ഉത്തര കൊറിയ റഷ്യക്ക് റോക്കറ്റുകളും മിസൈലുകളും നല്‍കുന്നുണ്ട്. റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് പകരമായി ഉത്തര കൊറിയ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയാണ് ലക്ഷ്യമിടുന്നത്. 

2019 ഏപ്രിലിലാണ് കിം ഇതിന് മുന്‍പ് റഷ്യാ സന്ദര്‍ശനം നടത്തിയത്. 2018 ജൂലൈയില്‍ ചൈനയില്‍ കിം നടത്തിയ സന്ദര്‍ശനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വളരെ വിരളമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ വിദേശ സന്ദര്‍ശനങ്ങള്‍ നത്തുന്നത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com