ഭാര്യ പ്രസവിക്കുന്നത് കണ്ടു; മാനസ്സികനില തെറ്റി, 5,000 കോടി നഷ്ടപരിഹാരം വേണമെന്ന് പെറ്റീഷന്‍, തള്ളി കോടതി

ഭാര്യ സിസേറിയന്‍ വഴി പ്രസവിക്കുന്നത് കണ്ട ഇന്ത്യന്‍ വംശജന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിക്ക് എതിരെ നല്‍കിയ ഹര്‍ജി ഓസ്‌ട്രേലിയന്‍ കോടതി തള്ളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭാര്യ സിസേറിയന്‍ വഴി പ്രസവിക്കുന്നത് കണ്ട ഇന്ത്യന്‍ വംശജന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിക്ക് എതിരെ നല്‍കിയ ഹര്‍ജി ഓസ്‌ട്രേലിയന്‍ കോടതി തള്ളി. 5,000 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് അനില്‍ കൊപ്പുല എന്നയാള്‍ കോടതിയെ സമാപിച്ചത്. 

ഭാര്യ പ്രസവിക്കുന്നത് നിരീക്ഷിക്കാന്‍ മെല്‍ബണിലെ റോയല്‍ വിമണ്‍സ് ഹോസ്പിറ്റല്‍ അനിലിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭാര്യയുടെ അവയവങ്ങളും രക്തവും കണ്ട തനിക്ക് മാനസ്സിക ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും അതിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു അനിലിന്റെ പെറ്റീഷന്‍. 

വിക്ടോറിയ സുപ്രീംകോടതിയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ പരാതി നല്‍കിയത്. തനിക്ക് നേരിട്ട മാനസ്സിക ബുദ്ധിമുട്ട് കാരണം ദാമ്പത്യബന്ധം തകര്‍ന്നെന്നും പെറ്റീഷനില്‍ പറഞ്ഞിരുന്നു. 

ഗുരുതരമല്ലാത്ത അസുഖം ആയതിനാല്‍, സാമ്പത്തികേതര നഷ്ടം നികത്താന്‍ നഷ്ടപരിഹാരം നല്‍കുന്നത് നിയമത്തില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെറ്റീഷന്‍ തള്ളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com