ഇന്റര്‍നെറ്റില്‍ ചൈനയുടെ 'ശുദ്ധികലശം'; പൂട്ടിയത് ഒരുലക്ഷം അക്കൗണ്ടുകള്‍, വ്യാജ വാര്‍ത്ത നിയന്ത്രിക്കാനെന്ന് വിശദീകരണം

ഒരു ലക്ഷത്തിസധികം വരുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൂട്ടി ചൈന
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

രു ലക്ഷത്തിസധികം വരുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൂട്ടി ചൈന. ഈ അക്കൗണ്ടുകളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബര്‍സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ചൈനയുടെ നടപടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുടെ പേരുകളിലുള്ള വ്യാജ അക്കൗണ്ടുകളാണ് പൂട്ടിയത് എന്നാണ് ചൈനയുടെ വിശദീകരണം. 

ഏപ്രില്‍ ആറുമുതല്‍ 1,07,00 വ്യാജ അക്കൗണ്ടുകള്‍ പൂട്ടിയതായി സൈബര്‍സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 
തെറ്റായ വാര്‍ത്തകളും കിംവദന്തികളും ഒഴിവാക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കുന്നത് ശക്മാക്കിയിരിക്കുകയാണ് ചൈന.

ബിസിനസുകളുടെയും സംരംഭകരുടെയും പ്രശസ്തിക്ക് ഹാനികരമായ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com