ജോര്‍ജിയന്‍ പ്രസിഡന്റിനെ വിലക്കി വിമാന കമ്പനി; 'മാപ്പു പറയാതെ കയറ്റില്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st May 2023 04:00 PM |
Last Updated: 21st May 2023 08:32 PM | A+A A- |

ജോര്‍ജിയന്‍ എയര്‍വേസ്
ജോര്‍ജിയന്‍ പ്രസിഡന്റ് സലോമെ സൂകബിച്ച്‌വിലിയെ തങ്ങളുടെ വിമാന സര്‍വീസ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി ജോര്‍ജിയന്‍ എയര്‍വേസ്. റഷ്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് തങ്ങളുടെ സര്‍വീസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രസിഡന്റിനെ ജോര്‍ജിയന്‍ എയര്‍വേസ് വിലക്കിയത്.
ജോര്‍ജിയന്‍ വിമാനങ്ങള്‍ക്ക് നാലുവര്‍ഷമായി നിലനിന്നിരുന്ന വിലക്ക് നീക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിയയില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് വരാമെന്നും റഷ്യ പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യന്‍ നടപടി ജോര്‍ജിയന്‍ പ്രസിഡന്റ് തള്ളി.
റഷ്യന്‍ നടപടി സ്വാഗതം ചെയ്യുന്നതായി സ്വകാര്യ കമ്പനിയായ ജോര്‍ജിയന്‍ എയര്‍വേസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു. നിലപാട് തിരുത്തി മാപ്പു പറയുന്നതുവരെ പ്രസിഡന്റിനെ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കില്ലെന്നാണ് കമ്പനിയുടെ നിലപാട്.
ഈ വാര്‍ത്ത കൂടി വായിക്കൂ ബാഖ്മുത് പിടിച്ചെടുത്തു; പ്രഖ്യാപിച്ച് പുടിന്‍, നിഷേധിച്ച് സെലന്‍സ്‌കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ