സ്‌കൂളില്‍ തോക്കുമായി 12കാരന്‍; സഹപാഠിയെ വെടിവെച്ചു കൊന്നു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.
12കാരന്‍ സഹപാഠിയെ വെടിവെച്ചു കൊന്നു
12കാരന്‍ സഹപാഠിയെ വെടിവെച്ചു കൊന്നുപ്രതീകാത്മക ചിത്രം

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പന്ത്രണ്ടുകാരന്‍. ആക്രണമണത്തില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.

800ഓളം കുട്ടികളും 90 അധ്യാപകരുമാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ പ്രതിയായ 12 കാരനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുയാണ്. ക്ലാസ് മുറിയില്‍വെച്ചാണ് വെടിവെയ്പുണ്ടായതെന്ന് കുട്ടികളുടെ മാതാപിതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

12കാരന്‍ സഹപാഠിയെ വെടിവെച്ചു കൊന്നു
അല്‍ബേനിയയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞു, കുടിയേറ്റക്കാരെന്ന് സംശയം; 8 പേര്‍ മരിച്ചു

'ഇന്ന്, രാവിലെ 9:00 ന് ശേഷമാണ് സ്‌കൂളില്‍ വെടിവയ്പ്പുണ്ടായത്, സംഭവത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു'' ഈസ്റ്റേണ്‍ ഉസിമ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഇല്‍ക്ക കോസ്‌കിമാകി പത്രസമ്മേളനത്തില്‍ പറഞ്ഞു.

2007 നവംബറില്‍, ഹെല്‍സിങ്കിയില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്ക് ജോകെലയിലെ സെക്കന്‍ഡറി സ്‌കൂളില്‍ 18 വയസ്സുള്ള കുട്ടി നടത്തിയ വെടിവെയ്പ്പില്‍ ഹെഡ്മാസ്റ്ററും നഴ്‌സും ആറ് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com