2022-ല്‍ 65,000പേര്‍, അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; റിപ്പോര്‍ട്ട്

2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്
അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍
രണ്ടാം സ്ഥാനത്ത്; റിപ്പോര്‍ട്ട്
അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ രണ്ടാം സ്ഥാനത്ത്; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 2022-ല്‍ 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയെന്ന് പുതുതായി പുറത്തുവന്ന അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. മെക്സിക്കോയ്ക്ക് ശേഷം അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരില്‍ 24.5 ദശലക്ഷം പേര്‍ ഏകദേശം 53 ശതമാനം പേര്‍ സ്വാഭാവിക പൗരന്മാരായതായും റിപ്പോര്‍ട്ടിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍
രണ്ടാം സ്ഥാനത്ത്; റിപ്പോര്‍ട്ട്
യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരന്മാരായി. ഇന്ത്യക്കാര്‍ (65,960), ഫിലിപ്പീന്‍സ് (53,413), ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിവരാണ് തൊട്ടുപിന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com