രക്ഷിക്കണേ...; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ വീണ്ടും ആക്രമണം, മുഖത്ത് നിന്ന് ചോര ഒലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമേരിക്കയില്‍ അക്രമികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണേ എന്ന് നിലവിളിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇന്ത്യൻ വിദ്യാർഥിയെ അക്രമികൾ പിന്തുടരുന്ന ദൃശ്യങ്ങൾ
ഇന്ത്യൻ വിദ്യാർഥിയെ അക്രമികൾ പിന്തുടരുന്ന ദൃശ്യങ്ങൾവീഡിയോ സ്ക്രീൻഷോട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അക്രമികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണേ എന്ന് നിലവിളിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മുഖത്ത് നിന്ന് ചോര ഒലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചിക്കാഗോയില്‍ പഠിക്കുന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്വി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു.

'ചിക്കാഗോയിലുള്ള എന്റെ ഭര്‍ത്താവിന്റെ സുരക്ഷയെ കുറിച്ച് ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിക്കുന്നതിന് ദയവായി സഹായിക്കാനും സാധ്യമെങ്കില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു, കൂടാതെ എനിക്ക് എന്റെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളോടൊപ്പം ഭര്‍ത്താവിന്റെ അരികില്‍ എത്താന്‍ അമേരിക്കയിലേക്ക് പോകാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു' -സൈദയുടെ കത്തില്‍ പറയുന്നു.

ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അലി. ചിക്കാഗോയിലെ അദ്ദേഹത്തിന്റെ വീടിന് സമീപം മൂന്ന് അക്രമികള്‍ അദ്ദേഹത്തെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. 'ഞാന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാല് പേര്‍ എന്നെ ആക്രമിച്ചു. ആക്രമണത്തില്‍ വീണുപോയ എന്നെ അവര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു, ദയവായി എന്നെ സഹായിക്കൂ'- വീഡിയോയിലെ അലിയുടെ വാക്കുകള്‍. ഈ വര്‍ഷം അമേരിക്കയില്‍ നാല് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മറ്റൊരു ആക്രമണം.

ഇന്ത്യൻ വിദ്യാർഥിയെ അക്രമികൾ പിന്തുടരുന്ന ദൃശ്യങ്ങൾ
ഹെലികോപ്റ്റര്‍ അപകടം; മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com