നീറ്റ് പരീക്ഷ: ഇന്ത്യക്ക് പുറത്ത് 14 കേന്ദ്രങ്ങള്‍

ഇന്ത്യക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക
ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി പിന്‍വലിച്ചു
ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി പിന്‍വലിച്ചുപ്രതീകാത്മക ചിത്രം

ദുബായ്: യുഎഇ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്‌യുജി (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു.

യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

ഇന്ത്യക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കുവൈറ്റ് സിറ്റി, ദുബായ്, അബുദാബി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂര്‍, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപ്പൂര്‍ എന്നിവയാണ് പരീക്ഷ നടക്കുന്ന വിദേശ നഗരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി പിന്‍വലിച്ചു
ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്; ഓഫറുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ യുഎഇയില്‍ മാത്രം മൂന്ന് കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങള്‍. കുവൈറ്റിലെ കുവൈറ്റ് സിറ്റി, ഖത്തറിലെ ദോഹ, ബഹ്‌റൈനിലെ മനാമ, ഒമാനിലെ മസ്‌കത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും.

നേരത്തെ, എന്‍ടിഎ ഇന്ത്യയില്‍ പരീക്ഷ നടത്തിപ്പിനായി ആകെ 554 കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി വിദേശ നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളൊന്നും അനുവദിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com