'ഞാന്‍ മലാലയല്ല, ഇവിടെ ഞാന്‍ സുരക്ഷിതയും സ്വതന്ത്രയുമാണ്'; യാന മിറിന്റെ പ്രസംഗം വൈറല്‍, വീഡിയോ

യുകെ പാര്‍ലമെന്റിന്റെ ഡൈവേഴ്സിറ്റി അംബാസഡര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷമായിരുന്നു യാന മിറിന്റെ പ്രസംഗം
യാന മിര്‍
യാന മിര്‍ എക്‌സ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെതിരായ പ്രചാരണത്തെ വിമര്‍ശിക്കുന്ന വ്ലോഗറും മാധ്യമപ്രവര്‍ത്തകയുമായ യാന മിറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 'ഞാന്‍ മലാല യൂസഫ്സായി അല്ല' എന്ന് തുടങ്ങുന്ന പ്രസംഗമാണ് ശ്രദ്ധനേടുന്നത്. കശ്മീര്‍ ജനതയെ 'അടിച്ചമര്‍ത്തപ്പെട്ടവര്‍' എന്ന് വിളിച്ച് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയതിന് മലാലയെ യാന മിര്‍ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

യുകെ പാര്‍ലമെന്റിന്റെ ഡൈവേഴ്സിറ്റി അംബാസഡര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷമായിരുന്നു യാന മിറിന്റെ പ്രസംഗം.

''ഞാന്‍ ഒരു മലാല യൂസഫ്‌സായി അല്ല. കാരണം ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കശ്മീരില്‍ ഞാന്‍ സുരക്ഷിതയും സ്വതന്ത്രയുമാണ്. ഞാനൊരിക്കലും എന്റെ മാതൃരാജ്യത്തില്‍നിന്ന് ഓടിപ്പോയി നിങ്ങളുടെ രാജ്യത്ത് (യുകെ) അഭയം തേടില്ല. എനിക്ക് ഒരിക്കലും മലാല യൂസഫ്സായി ആകാന്‍ കഴിയില്ല.''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാന മിര്‍
യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു: ക്രിമിനല്‍ കുറ്റം ഒഴിവാക്കിയതിനെതിരെ ഇന്ത്യ

യുകെയിലെ ജമ്മു കശ്മീര്‍ സ്റ്റഡി സെന്റര്‍ ആതിഥേയത്വം വഹിച്ച പരിപാടിയില്‍ യാന മിര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ പാകിസ്ഥാന്‍ സ്വദേശിയായ മലാല, യുകെയില്‍ അഭയം പ്രാപിച്ചിരുന്നു.

''സമൂഹമാധ്യമങ്ങളില്‍നിന്നും വിദേശ മാധ്യമങ്ങളില്‍നിന്നുമുള്ള ടൂള്‍കിറ്റിലൂടെ അടിച്ചമര്‍ത്തലിന്റെ കഥകള്‍ മെനഞ്ഞെടുത്ത, ഒരിക്കലും കശ്മീര്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ ഞാന്‍ വെറുക്കുന്നു. മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഞങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല.'' യാന മിര്‍ പറഞ്ഞു. എക്‌സ് പ്ലാറ്റഫോമില്‍ പങ്കുവച്ച വിഡിയോയ്ക്ക് പത്തു ലക്ഷത്തിലേറെ വ്യൂസാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com