മുഹമ്മദ് ഷയ്യ
മുഹമ്മദ് ഷയ്യ

പലസ്തീന്‍ സര്‍ക്കാര്‍ രാജിക്ക്; സമൂല മാറ്റത്തിനു കളമൊരുങ്ങുന്നു

പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് സര്‍ക്കാരിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കുക.

ജറുസലേം: പലസ്തീനില്‍ ഭരണം ഒഴിയുന്നതായി പ്രധാനമന്ത്രി മുഹമ്മദ് ഷയ്യയുടെ സര്‍ക്കാര്‍. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായി മുഹമ്മദ് ഷയ്യ അറിയിച്ചു

പലസ്തീന്‍ അതോറിറ്റിയില്‍ അമേരിക്കയുടെ പിന്തുണയോടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നേക്കുമെന്നുള്ള സൂചനകള്‍ക്കിടെയാണ് ഭരണത്തില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം. പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് സര്‍ക്കാരിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കുക.

പലസ്തീന്‍ അതോറിറ്റിയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ പാശ്ചാത്യ പിന്തുണയുള്ള പലസ്തീന്‍ നേതൃത്വത്തിന്റെ സന്നദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിച്ചാല്‍ ഗാസയില്‍ പരിഷ്‌കരിച്ച പലസ്തീന്‍ അതോറിറ്റി ഭരിക്കാന്‍ അമേരിക്ക ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഹമ്മദ് ഷയ്യ
ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചു; അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

അടുത്ത ഘട്ടത്തിനും നിലവിലെ പ്രതിസന്ധികള്‍ക്കും പലസ്തീന്‍ ഐക്യവും പലസ്തീന്‍ ഭൂമിയില്‍ സമവായത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുന്ന പുതിയ സര്‍ക്കാരും രാഷ്ട്രീയ ക്രമീകരണങ്ങളും ആവശ്യമാണെന്ന് ഞാന്‍ കാണുന്നു. ' പ്രധാനമന്ത്രി മുഹമ്മദ് ഷയ്യ പറഞ്ഞു.

പലസ്തീന്‍ അതോറിറ്റിയെ ഉടച്ച് വാര്‍ക്കാനും യുദ്ധാനന്തരം പലസ്തീനെ ഭരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കാനും പ്രസിഡന്റ് മഹമൂദ് അബ്ബാസിനുമേല്‍ യുഎസ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് മുഹമ്മദ് ഷ്തയ്യന്റെ സര്‍ക്കാരിന്റെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com