ലൈംഗിക സംതൃപ്തിക്കായി കൊലപാതകം; പൂച്ചയെ ലൈവായി കൊല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍, പ്രതിക്ക് 24 വര്‍ഷം ശിക്ഷ

ട്രാന്‍സ്‌ജെന്‍ഡറായ സ്‌കാര്‍ലറ്റ് ബ്ലേക്കിന് 24 വര്‍ഷം തടവ് ശിക്ഷ
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ലണ്ടന്‍: സ്പാനിഷ് പൗരനായ ജോര്‍ജ് മാര്‍ട്ടിന്‍ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ സ്‌കാര്‍ലറ്റ് ബ്ലേക്കിന് 24 വര്‍ഷം തടവ് ശിക്ഷ. പൂച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഷോ സ്‌കാര്‍ലറ്റിനെ കൃത്യത്തിന് പ്രേരിപ്പിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തുന്നതിന് മാസങ്ങള്‍ മുമ്പ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ ലൈവായി കാണിച്ചിട്ടുണ്ട്. പൂച്ചയെ കൊന്നത് താന്‍ തന്നെയാണെന്ന് പ്രതി നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറായ സ്‌കാര്‍ലറ്റിനെ പുരുഷന്‍മാരുടെ ജയിലിലാവും താമസിപ്പിക്കുക.

ഒന്‍പതാം വയസ്സിലാണ് സ്‌കാര്‍ലറ്റ് ചൈനയില്‍ നിന്ന് യുകെയിലെത്തുന്നത്. 12ാം വയസ്സില്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ സ്‌കാര്‍ലറ്റിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മാതാപിതാക്കള്‍ അസംതൃപ്തി വ്യക്തമാക്കി. ആക്രണം, കൊലപാതകം എന്നിവയില്‍ നിന്നും പ്രതി ലൈംഗിക സംതപ്ൃതി കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ കോടകിയില്‍ വാദിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം സഹപ്രവര്‍ത്തകരുമായി പ്രതി ഒരുമിച്ച് ചേര്‍ന്ന് മദ്യപിച്ചു. ശേഷം തനിച്ച് നടന്ന് പോയ കരേനോയെ പ്രതി കണ്ടുമുട്ടുന്നത്. ഇരുവരും ആളൊഴിഞ്ഞ നദീതീരത്തേക്ക് പോയി. അവിടെവച്ച് മദ്യ കുപ്പി കൊണ്ട് ഇയാളുടെ തലയ്ക്കടിച്ച് വീഴ്ത്തി. അതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നിട്ടും മരിക്കാത്തതിനാല്‍ നദിയിലേക്ക് തള്ളിയിട്ടു. വെള്ളത്തില്‍ മുങ്ങിയാണ് കരോനോ മരിക്കാനിടയായത്.

വീഡിയോ സ്‌ക്രീന്‍ഷോട്ട്
പഞ്ചാബിനെ നയിക്കും; പാകിസ്ഥാനിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായി മറിയം നവാസ്

പൂച്ചയെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആഷ്‌ലിന്‍ ബെല്ലിനെ സന്തോഷിപ്പിക്കാനാണ് പൂച്ചയെ കൊന്നതെന്നും പ്രതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിലൂടെ പ്രതി വിചിത്രമായ ആനന്ദം കണ്ടെത്തിയെന്നാണ് കോടതിയുടെ വാദം. യുഎസിലെ മറ്റൊരു ട്രാന്‍സ് വനിതയായ ആഷ്‌ലിന്‍ ബെല്ലുമായുള്ള ഓണ്‍ലൈന്‍ ബന്ധത്തെക്കുറിച്ച് പ്രതി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊലപാതകം നടത്തിയത് പ്രതിയുടെ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണെന്ന് ശിക്ഷാവിധിയില്‍ കോടതി വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ പ്രതി രണ്ടു തവണയെങ്കിലും സംഭവ സ്ഥലത്ത് തിരിച്ചെത്തി. മാത്രമല്ല, ലൈംഗിക സുഖത്തിന് വേണ്ടിയാണ് പ്രതി ഈ കുറ്റം ചെയ്‌തെന്ന് അറിയുമ്പോള്‍ ഞെട്ടിപ്പോയെന്നും കരോനോയുടെ സഹോദരങ്ങള്‍ പറഞ്ഞു. പൂച്ചയെ അനാവശ്യമായി ഉപദ്രവിച്ചതിന് നാല് മാസത്തെ തടവും ക്രിമിനല്‍ നാശനഷ്ടത്തിന് രണ്ട് മാസത്തെ തടവിനും വിധിച്ചു. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com