പ്രതി ദിയോബ്ര കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ജഡ്ജിയെ ആക്രമിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്
പ്രതി ദിയോബ്ര കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ജഡ്ജിയെ ആക്രമിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്

വിധി പറയുന്നതിനിടെ വനിതാ ജഡ്ജിയുടെ മേലേക്കു ചാടി വീണു; കോടതി മുറിക്കുള്ളില്‍ പ്രതിയുടെ അക്രമം - വിഡിയോ

നെവാഡയിലെ ലാസ് വെഗാസിലാണ് അത്യന്തം നാടകീയമായ സംഭവം അരങ്ങേറിയത്.

വാഷിങ്ടണ്‍: ശിക്ഷ വിധിക്കുന്നതിനിടെ കോടതി മുറിയില്‍ വനിത ജഡ്ജിയെ
ആക്രമിച്ച് പ്രതി. നെവാഡയിലെ ലാസ് വെഗാസിലാണ് അത്യന്തം നാടകീയമായ സംഭവം അരങ്ങേറിയത്. അഭിഭാഷകന്റെ വാദം നടക്കുന്ന സമയത്ത് മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതി നിന്നിരുന്നത്. ജഡ്ജി സംസാരിച്ച് തുടങ്ങിയപ്പോള്‍ ഇയാള്‍ ചേംബറിലേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കോടതി ഉദ്യോസ്ഥരും
പൊലീസും അയാളെ തിരിച്ച് ആക്രമിച്ച് കീഴ്‌പ്പെടുത്തേണ്ടി വന്നു. 

30കാരനായ ദിയോബ്ര റെഡ്ഡന്‍ ആണ് ആണ് എട്ടാം ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ വനിതാ ജഡ്ജിയെ ആക്രമിച്ചത്. ജസ്റ്റിസ് മേരി കേ ഹോള്‍ത്തസിനെയാണ് ആക്രമിച്ചത്. 62 കാരിയായ ജഡ്ജിന് സാരമായ പരിക്കുകളുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് കോടതി ജീവനക്കാര്‍ വ്യക്തമാക്കുന്നത്. കൊള്ളയടിക്കല്‍, അതിക്രമം തുടങ്ങിയ ഉള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ് ഇയാള്‍. നിലവില്‍ ബാറ്ററി കേസിലെ ശിക്ഷാ വിധി നടപ്പാക്കുമ്പോഴാണ് സംഭവം. ഒരാള്‍ മറ്റൊരാളെ ശാരീരികമായി ആക്രമിക്കുന്നതിനെയാണ് യുഎസ് നിയമ പ്രകാരം ബാറ്ററി കേസ് എന്ന് പറയുന്നത്. താന്‍ ജയിലില്‍ പോകേണ്ടയാളല്ലെന്ന് ജഡ്ജിയോട് പ്രതി പറഞ്ഞപ്പോള്‍, തന്നെ അഴിക്കുള്ളില്‍ അടയ്ക്കാനാണ് നോക്കുന്നതെന്ന് പറഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. 

2015ല്‍ മോഷണ ശ്രമത്തിന് 19 മാസത്തെ തടവ് ശിക്ഷ അനുഭവിച്ചതുള്‍പ്പെടെ പ്രതി മുമ്പും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 2022ല്‍ ലാസ് വെഗാസിലെ ലോയ്ഡ് ഡി ജോര്‍ജ് ഫെഡറല്‍ കോടതിയില്‍ കോടതി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് 46 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com