'എന്‍ഗേജ്‌മെന്റ് ഗിഫ്റ്റ്': കൂട്ടുകാരിക്ക് 12 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് 4 വയസുകാരന്‍, ഞെട്ടി മാതാപിതാക്കള്‍

എന്‍ഗേജ്‌മെന്റ് ഗിഫ്റ്റാണെന്ന രീതിയിലാണ് സമ്മാനം നല്‍കിയത്. ഡിസംബര്‍ 22നായിരുന്നു സംഭവം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: ക്ലാസിലെ കൂട്ടുകാര്‍ക്ക് കൊച്ചു സമ്മാനങ്ങള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. ചൈനയില്‍ തന്റെ സഹപാഠിയായ കൂട്ടുകാരിക്ക് നാലുവയസുകാരന്‍ ഇങ്ങനെ നല്‍കിയത് സ്വര്‍ണ ബിസക്റ്റാണ്. സ്വര്‍ണ ബിസക്‌റ്റോ എന്ന് അതിശയത്തോടെ ചോദിക്കുന്നവര്‍ അതിന്റെ പിന്നിലെ കഥ കൂടി കേള്‍ക്കുമ്പോള്‍ അതിലും രസമാണ്.

ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്‌സറിയില്‍ ഒരുമിച്ച് പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണ ബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. എന്‍ഗേജ്‌മെന്റ് ഗിഫ്റ്റാണെന്ന രീതിയിലാണ് സമ്മാനം നല്‍കിയത്. ഡിസംബര്‍ 22നായിരുന്നു സംഭവം. 

സമ്മാനം കിട്ടിയ പെണ്‍കുട്ടി ഇതുമായി വീട്ടിലെത്തിയപ്പോള്‍ തന്നെ മാതാപിതാക്കളെ കാണിച്ചു. മകള്‍ക്കു കിട്ടിയ സമ്മാനം കണ്ടപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. സമ്മാനം കൊടുത്ത ആണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും മടക്കി നല്‍കുകയും ചെയ്തു. നാലുവയസ്സുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ക്ഷമ ചോദിച്ചു. 

സ്വര്‍ണബിസ്‌കറ്റുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകണ്ടപ്പോള്‍ ആണ്‍കുട്ടി വീട്ടുകാരോട് എന്തിനാണെന്ന് ചോദിച്ചിരുന്നു. ഭാവിയില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് നല്‍കാനാണെന്ന് മാതാപിതാക്കള്‍ മറുപടിയും നല്‍തകി. ആരുമറിയാതെ ഇതെടുത്ത് മകന്‍ പെണ്‍കുട്ടിക്ക് സമ്മാനിക്കുമെന്ന് കരുതിയില്ലെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയും അനുഭവവും എല്ലാം വൈറലായിരിക്കുകയാണ്. തങ്ങളുടെ മക്കളുടെ ഇത്തരം വിശേഷങ്ങളും പലരും പങ്കുവെച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com