കീരിക്ക് മുന്നില്‍ 'എലിയായി' സിംഹം; വീഡിയോ വൈറല്‍

എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്
കീരിയും സിംഹവും നേർക്കുനേർ, സ്ക്രീൻഷോട്ട്
കീരിയും സിംഹവും നേർക്കുനേർ, സ്ക്രീൻഷോട്ട്

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. ചില സമയങ്ങളില്‍ സിംഹത്തിനും കാലിടറാറുണ്ട്. ഇപ്പോള്‍ വീറോടെ പൊരുതുന്ന കീരിക്ക് മുന്നില്‍ പതറുന്ന രണ്ടു സിംഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മാളത്തിലുള്ള കീരിയോട് ആദ്യം ഏറ്റുമുട്ടാന്‍ പോയത് സിംഹമാണ്. എന്നാല്‍ ഭയമേതുമില്ലാതെ വീറോടെ കീരി പൊരുതിയതോടെ, സിംഹം പിന്മാറുകയായിരുന്നു. ഇത് കണ്ട് മറ്റൊരു സിംഹവും വന്നെങ്കിലും കീരിയുടെ ധൈര്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രണ്ടാമത്തെ സിംഹവും പിന്നാക്കം പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com